പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച യുവാവ് അറസ്റ്റില്‍

എ കെ ജെ അയ്യര്‍

ചൊവ്വ, 3 നവം‌ബര്‍ 2020 (17:57 IST)
ഇടുക്കി: പ്രായപൂര്‍ത്തി ആകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ യുവാവിനെ പോലീസ് അറസ്‌റ് ചെയ്തു. ചെറുതോണി ചുരുളി മരുത്തുംപാറതണ്ട് തെക്കേ കുന്നേല്‍ ദേവന്‍ എന്ന പതിനെട്ടു കാരനാണ് അറസ്റ്റിലായത്.
 
ഫോണിലൂടെ പരിചയപ്പെട്ട പെണ്‍കുട്ടിയെ രണ്ട് ദിവസം മുമ്പ് ഇയാള്‍ വീട്ടിലേക്ക് കൂട്ടികൊണ്ട് പോരുകയായിരുന്നു. കുട്ടിയെ കാണാത്തതിനെ തുടര്‍ന്ന് മാതാവ് ഇടുക്കി പോലീസില്‍ പരാതി നല്‍കി. തുടര്‍ന്ന് പോലീസ് മൊബൈല്‍ ലൊക്കേഷന്‍ പരിശോധിച്ച് നടത്തിയ അന്വേഷണത്തിലാണ് പെണ്‍കുട്ടി യുവാവിന്റെ വീട്ടിലുണ്ടെന്നു കണ്ടെത്തിയത്.
 
എന്നാല്‍ പോലീസ് വരുന്ന വിവരം അറിഞ്ഞ ഇയാള്‍ കുട്ടിയേയും കൊണ്ട് ബൈക്കില്‍ കടന്നുകളഞ്ഞു. പോലീസ് പിന്നാലെയെത്തി ഇവരെ പിടികൂടി. ഒരു മാസം മുമ്പും രാത്രി ഇയാള്‍ ഇതുപോലെ കുട്ടിയെ വീട്ടിലെത്തിച്ചു പീഡിപ്പിച്ചിരുന്നു. നേരം വെളുക്കും മുമ്പ് തന്നെ ഇയാള്‍ കുട്ടിയെ തിരികെ വീട്ടിലെത്തിക്കുകയും ചെയ്യും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍