ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി ജയിലില്‍ ജീവനൊടുക്കി

എ കെ ജെ അയ്യര്‍

വ്യാഴം, 5 നവം‌ബര്‍ 2020 (18:36 IST)
കട്ടപ്പന നരിയാംപാറയിലെ ദളിത് പെണ്‍കുട്ടിയെ പീഡിപ്പിച്ച കേസിലെ പ്രതി ജയിലില്‍ ജീവനൊടുക്കി. ഓട്ടോ ഡ്രൈവറായ നരിയാംപാറ സ്വദേശി മനു എന്ന ഇരുപത്തിനാലു കാരനാണ് ജയിലില്‍ തൂങ്ങിമരിച്ചത്.
 
പീഡനത്തിന് ഇരയായ പതിനാറുകാരിയായ പെണ്‍കുട്ടി പിന്നീട് ആത്മഹത്യയ്ക്ക് ശ്രമിക്കുകയും ചികിത്സയില്‍ ഇരിക്കുമ്പോള്‍ അഞ്ചു ദിവസം മുമ്പ് മരിക്കുകയും ചെയ്തിരുന്നു.ഒക്ടോബര്‍ 23 നാണ് തീകൊളുത്തി മരിക്കാന്‍ ശ്രമിച്ചത്.കുട്ടിയെ കട്ടപ്പനയിലെ സ്വകാര്യ ആശുപത്രിയിലും പിന്നീട് കോട്ടയം മെഡിക്കല്‍ ആശുപത്രിയിലും പ്രവേശിപ്പിച്ചിരുന്നു.
 
ഡി.വൈ.എഫ്.ഐ പ്രവര്‍ത്തകനായ മനുവിനെതിരെ പോക്‌സോ വകുപ്പ് പ്രകാരമാണ് കേസുത്തത്. എന്നാല്‍ ഇയാള്‍ ഒളിവില്‍  പോയിരുന്നു.പെണ്‍കുട്ടി ആത്മഹത്യ ചെയ്യാന്‍ ശ്രമിച്ചതിന് ശേഷമാണ് ഇയാളെ പോലീസ് പിടികൂടിയത്.കൂടുതല്‍ വിവരങ്ങള്‍ അറിവായിട്ടില്ല.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍