പീഡനക്കേസില്‍ രണ്ട് പ്രതികളെ പോലീസ് പിടികൂടി

എ കെ ജെ അയ്യര്‍

വ്യാഴം, 12 നവം‌ബര്‍ 2020 (16:10 IST)
ചെറുപുഴ: പ്രായപൂര്‍ത്തി ആകാത്ത പെണ്‍കുട്ടിയെ ലൈംഗികമായി പീഡിപ്പിച്ച കേസില്‍ രണ്ട് പേരെ കൂടി പോലീസ് അറസ്‌റ് ചെയ്തു. പെരിങ്ങോം പോലീസ് സ്റ്റേഷന്‍ പരിധിയില്‍ പെട്ട സ്ഥലത്തായിരുന്നു സംഭവം നടന്നത്.
 
ചെറുപുഴ കുപ്പൊളിലെ സൈസുധീഷ് (34 ), കാറ്റാംകുന്നില്‍ എം.സജിത്ത് (33), എന്നിവരാണ് കഴിഞ്ഞ ദിവസം പെരിങ്ങോം എ എസ് ഐ രാജുവിന്റെ നേതൃത്വത്തിലുള്ള പോലീസ് സംഘം പിടികൂടിയത്. സംഭവത്തോട് അനുബന്ധിച്ച് ആകെ ആറു കേസുകളാണ് രജിസ്റ്റര്‍ ചെയ്തത്. ഇതില്‍ ആകെ പത്ത് പേരെ പോലീസ് അറസ്‌റ് ചെയ്തു. മൊബൈല്‍ ഫോണ്‍ വഴിയുള്ള പരിചയമാണ് സൗഹൃദത്തിലേക്ക് നയിച്ചതും
 
തുടര്‍ന്ന് പ്രണയമായതും. പ്രണയം നടിച്ചു വശത്താക്കി പെണ്‍കുട്ടിയെ പീഡിപ്പിക്കുകയായിരുന്നു. പിന്നീട് ഇയാള്‍ മറ്റു സുഹൃത്തുക്കള്‍ക്ക് കുട്ടിയെ പരിചയപ്പെടുത്തി ഭീഷണിപ്പെടുത്തി പീഡിപ്പിക്കുകയായിരുന്നു.പ്രതികളില്‍  ഉള്‍പെടുന്നതായാണ് സൂചന. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍