ഫേസ് ബുക്ക് ഓപ്പറേഷനിലൂടെ പീഡന വീരനെ വനിതാ പോലീസ് എസ്.ഐ പിടികൂടി

എ കെ ജെ അയ്യര്‍
വെള്ളി, 6 ഓഗസ്റ്റ് 2021 (15:15 IST)
ന്യൂഡല്‍ഹി: പതിനാറുകാരിയെ ബലാല്‍സംഗം ചെയ്തു മുങ്ങിയ പിടികിട്ടാ പുള്ളിയായ പീഡന വീരനെ ഫേസ് ബുക്ക് ഓപ്പറേഷനിലൂടെ വനിതാ പോലീസ് എസ്.ഐ പിടികൂടി. ദല്‍ഹി മഹാവീര്‍ എന്‍ക്ലേവ് സ്വദേശി ആകാശ് ജെയിന്‍ എന്ന 24 കാരനാണ് പോലീസ് വലയിലായത്.
 
പതിനാറുകാരിയായ പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്തു ഗര്‍ഭിണിയാക്കിയ വിവരം ആശുപത്രി അധികൃതരാണ് ദല്‍ഹി ദാബ്റി  പോലീസിനെ അറിയിച്ചത്. പെണ്‍കുട്ടിക്ക് ഇയാളുടെ പേര് ആകാശ് എന്നുള്ള വിവരം മാത്രമായിരുന്നു അറിയാമായിരുന്നത്. എന്നാല്‍ സ്റ്റേഷന്‍ എസ്.ഐ പ്രിയങ്കാ സെയ്നിയുടെ അഭിപ്രായത്തില്‍ ഫേസ് ബുക്കിലൂടെ പ്രതിയെ കണ്ടെത്താം എന്നായിരുന്നു.
 
ഇതിനായി പുതിയൊരു ഫേസ് ബുക്ക് എകൗണ്ട് തുടങ്ങി. ആകാശ് എന്ന് പേരുള്ളവരെ നിരവധി ആളുകളെ കണ്ടെത്തി നിരീക്ഷണം നടത്തി. പേര്, വിലാസം, ഫോണ്‍ നമ്പര്‍ എന്നിവയെല്ലാം അടിക്കടി മാറ്റി പല സ്ഥലങ്ങളിലായി താമസിക്കലായിരുന്നു ഇയാളുടെ രീതി.
 
ഒടുവില്‍ കഴിഞ്ഞ പതിനഞ്ചു മാസത്തിനിടെ വിവിധ പ്രദേശങ്ങളിലായി ഇയാള്‍ ആറു പെണ്‍കുട്ടികളെ പ്രണയം നടിച്ചു ലൈംഗികമായി പീഡിപ്പിച്ചതായും കണ്ടെത്തി. എന്നാല്‍ പ്രിയങ്കാ സെയ്നി ഇയാളെ കണ്ടെത്തി ഫേസ് ബുക്ക് ഫ്രണ്ടാക്കി ചാറ്റ് ചെയ്തു. സ്ഥിരമായി ഇയാള്‍ക്കൊപ്പം ചാറ്റ് ചെയ്തു ഇയാളെ ഒരു പ്രത്യേക സ്ഥലത്തേക്ക് വിളിച്ചുവരുത്തി വലയിലാക്കി അറസ്റ്റു ചെയ്തു.    

അനുബന്ധ വാര്‍ത്തകള്‍

Next Article