ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വ്യാഴാഴ്ച്ച മുതല്‍ രണ്ടാഴ്ച്ച ദര്‍ശനത്തിനും വഴിപാടുകള്‍ക്കും നിയന്ത്രണം

സിആര്‍ രവിചന്ദ്രന്‍
ചൊവ്വ, 9 മെയ് 2023 (10:15 IST)
ഗുരുവായൂര്‍ ക്ഷേത്രത്തില്‍ വ്യാഴാഴ്ച്ച മുതല്‍ രണ്ടാഴ്ച്ച ദര്‍ശനത്തിനും വഴിപാടുകള്‍ക്കും നിയന്ത്രണം. മണിക്കിണര്‍ നവീകരിക്കുന്നതിനാലാണ് നിയന്ത്രണം കൊണ്ടുവന്നത്. വെള്ള നിവേദ്യം, നെയ് പായസം, പാല്‍പ്പായസം എന്നിവ തയ്യാറാക്കാന്‍ ഈ കിണറ്റിലെ വെള്ളമാണ് ഉപയോഗിക്കുന്നത്. കൂടാതെ അഭിഷേകത്തിനും നിവേദ്യങ്ങള്‍ക്കുമായി ജലം മണിക്കിണറില്‍ നിന്നാണ് എടുക്കുന്നത്. 
 
വെള്ളത്തിന് നിറമാറ്റം കണ്ടതിനാലാണ് കിണര്‍ വൃത്തിയാക്കുന്നത്. 2014ല്‍ മണിക്കിണര്‍ ചെളി കോരി വൃത്തിയാക്കിയിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article