സര്‍ക്കാര്‍ ആക്ടിവിസ്റ്റുകളായ വനിതകളെ പിന്തുണച്ചുവെന്നും ബിന്ദു അമ്മിണി ഭക്തയല്ലെന്ന് അംഗീകരിച്ച കാര്യമാണെന്നും ഹൈക്കോടതി. ബിന്ദു അമ്മിണിയുടെ മുഖത്ത് ബിജെപി പ്രവര്‍ത്തകര്‍ മുളക് സ്േ്രപ ചെയ്ത കേസില്‍ പ്രതികളുടെ മുന്‍കൂര്‍ ജാമ്യം പരിഗണിക്കവെയാണ് കോടതി ഇക്കാര്യം പറഞ്ഞത്. ഒരു ഭാഗത്ത് സര്‍ക്കാരും മറുഭാഗത്ത് ഹിന്ദു സംഘടനകളുമാണ് ശബരി മല വിഷയത്തില്‍ ഉണ്ടായിരുന്നതെന്ന് കോടതി വ്യക്തമാക്കി.
കേസിലെ പ്രതികള്‍ കഴിഞ്ഞ തിരഞ്ഞെടുപ്പിലെ സ്ഥാനാര്‍ത്ഥിയായിരുന്നിട്ടും ഇവരെ തിരിച്ചറിയാന്‍ വൈകിയെന്നും കോടതി കുറ്റപ്പെടുത്തി. പ്രതികള്‍ക്ക് കോടതി മുന്‍കൂര്‍ജാമ്യം അനുവദിച്ചു.