എല്ലാ റേഷൻകാർഡ് ഉടമകൾക്കും വിഷു-ഈസ്റ്റർ കിറ്റ്: 14 ഇനം സാധനങ്ങൾ

ശനി, 27 ഫെബ്രുവരി 2021 (09:03 IST)
തിരുവനന്തപുരം; കൊവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ എല്ലാ റേഷൻ കാർഡ് ഉടമകൾക്കും ഏപ്രിലിൽ വിഷു-ഈസ്റ്റർ ഭക്ഷ്യ കിറ്റ് ലഭിയ്ക്കും. 14 ഇനം സാധനങ്ങളാണ് സ്പെഷ്യൽ കിറ്റിൽ ഉണ്ടാവുക. കിറ്റ് നേരത്തെ നൽകിവരുന്നതാണെങ്കിലും വിഷു ഈസ്റ്റർ കിറ്റിൽ കൂടുതൽ സാധനങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട്. കിറ്റിൽ ഉണ്ടാകുന്ന സാധനങ്ങളുടെ തൂക്കം ഉൾപ്പടെയുള്ള വിവരങ്ങൾ പൊതുവിതരണ വകുപ്പ് മന്ത്രി പി തിലോത്തമൻ സാമൂഹ്യ മാധ്യമങ്ങളിലൂടെ പുറത്തുവിട്ടിട്ടുണ്ട്. ഒരുകിലോ പഞ്ചസാര, 500 ഗ്രാം കടല, 500 ഗ്രാം ചെറുപയർ, 500 ഗ്രാം ഒഴുന്ന്, 250 ഗ്രാം തുവരപ്പരിപ്പ്, അരലിറ്റർ വെളിച്ചെണ്ണ, 100 ഗ്രാം തേയില, 100 ഗ്രാം മുളകുപൊടി, ആട്ട ഒരുകിലോ, മല്ലിപ്പൊടി 100 ഗ്രാം, മഞ്ഞൾപൊടി 100 ഗ്രാം, ഉപ്പ് ഒരു കിലോ, 100 ഗ്രാം കടുക്/ ഉലുവ, 2 സോപ്പ് എന്നിവയാണ് വിഷു ഈസ്റ്റർ കിറ്റിൽ ഉണ്ടാവുക. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍