സ്വർണം കടത്താനായി സമാഹരിച്ചത് 14.8 കോടി, പണം മുടക്കിയ രണ്ടുപേർകൂടി പിടിയിൽ

Webdunia
വ്യാഴം, 16 ജൂലൈ 2020 (08:16 IST)
മലപ്പുറം: നയതന്ത്ര ബാഗേജ് വഴിയുള്ള സ്വർണ്ണക്കടത്ത് കേസിൽ രണ്ടുപേർകൂടി അറസ്റ്റിൽ മഞ്ചേരി സ്വദേശി അൻവർ, വേങ്ങര സ്വദേശി സെയ്തലവി എന്നിവരാണ് പിടിയിലായത്. മലപ്പുറത്തുവച്ച് ഇവരെ കസ്റ്റംസ് പിടികൂടുകയായിരുന്നു. ഇതോടെ കേസിൽ അറസ്റ്റിലായവരുടെ എണ്ണം ഏഴായി. നേരത്തെ അറസ്റ്റിലായ റമീസിന്റെയും അംജത് അലിയുടെയും സുഹൃത്തുക്കളാണ് പിടിയിലായത്. ഇവരും സ്വർണത്തിന് വേണ്ടി പണം മുടക്കിയവരാണ്. 
 
അംജത്അലി വഴിയാണ് ഇവർ സ്വർണക്കടത്തിൽ കണ്ണിചേർന്നത് എന്നാണ് സൂചന. സ്വർണം കടത്തുന്നതിനായി വിപുലമായ ധനസമാഹരണം തന്നെ പ്രതികൾ നടത്തിയിരുന്നു എന്ന് കസ്റ്റംസിന് വ്യക്തമായിട്ടുണ്ട്. നിരവധിപേരിൽനിന്നായി 14.8 കോടിയാണ് പ്രതികൾ സമാഹരിച്ചിരുന്നത്. നിക്ഷേപകരെയും സ്വർണം വാങ്ങുന്നവരെയും കണ്ടെത്തുന്നത് മൂവാറ്റുപുഴ സ്വദേശി ജലാൽ ആണെന്ന് കസ്റ്റംസ് സൂചിപ്പിച്ചു. 

അനുബന്ധ വാര്‍ത്തകള്‍

Next Article