പതിനെട്ടാം പടിയിലെ ഫോട്ടോഷൂട്ട്; 23 പോലീസുദ്യോഗസ്ഥര്‍ക്ക് നല്ല നടപ്പ് പരിശീലനം

സിആര്‍ രവിചന്ദ്രന്‍

ബുധന്‍, 27 നവം‌ബര്‍ 2024 (14:00 IST)
ശബരിമലയിലെ 18ാം പടിയില്‍ തിരിഞ്ഞു നിന്നുകൊണ്ട് പോലീസുകാര്‍ ഫോട്ടോയെടുത്ത സംഭവത്തില്‍ നടപടി. ക്യാമ്പിലെ 23 പോലീസുകാര്‍ക്ക് കണ്ണൂര്‍ കെഎപി4 ക്യാമ്പില്‍ നല്ല നടപ്പ് പരിശീലനത്തിന് എഡിജിപി ശ്രീജിത്ത് നിര്‍ദ്ദേശം നല്‍കി. ചിത്രങ്ങള്‍ സമൂഹമാധ്യമങ്ങളില്‍ വ്യാപിച്ചതോടെ നിരവധി പേര്‍ വിമര്‍ശനവുമായി രംഗത്തെത്തിയിരുന്നു. ഇതിന് പിന്നാലെയാണ് നടപടിയെടുക്കാന്‍ പോലീസ് തയ്യാറായത്. ശനിയാഴ്ചയായിരുന്നു സംഭവം. ശബരിമല ഡ്യൂട്ടിക്ക് ശേഷം ആദ്യ ബാച്ചിലെ പോലീസുകാരാണ് പതിനെട്ടാം പടിയില്‍ നിന്നുകൊണ്ട് ഫോട്ടോ എടുത്തത്.
 
ഉച്ചയ്ക്ക് ഒരു മണിക്ക് നട അടച്ചശേഷം പടിക്ക് പുറം തിരിഞ്ഞു നിന്ന് പോലീസുകാര്‍ ഫോട്ടോ എടുക്കുകയായിരുന്നു. സംഭവം വിവാദമായതോടെ എഡിജിപി സന്നിധാനം സ്‌പെഷ്യല്‍ ഓഫീസറിനോട് റിപ്പോര്‍ട്ട് തേടുകയായിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍