കടത്തിയ സ്വർണം യുഎഇ കോൺസലേറ്റിൽ എത്തിച്ചത് 12 തവണ

വ്യാഴം, 16 ജൂലൈ 2020 (07:48 IST)
കൊച്ചി: തിരുവനന്തപുരം വിമാനത്താവളം വഴി കടത്തിയ സ്വർണം 12 തവണ യുഎഇ കോൺസലേറ്റിൽ എത്തിച്ചിട്ടുണ്ട് എന്ന് വെളിപ്പെടുത്തി പിടിയിലായ പ്രതികൾ. സ്വപ്നയും സരിത്തും കോൺസാലേറ്റിൽ ജോലി ചെയ്തിരുന്ന സമയത്തും അതിന് ശേഷവും കൊൺസലേറ്റ് പരിസരം കള്ളക്കടത്തിനായി ഉപയോഗിച്ചിരുന്നു എന്നാണ് വ്യക്തമായിരിയ്കുന്നത്. വിമാനത്താവളത്തിൽനിന്നും സ്വർണം സ്വപ്നയോ, സരിത്തോ സന്ദീപ് നായരുടെ വർക്‌ഷോപ്പിൽ എത്തിച്ചാണ് മിക്കപ്പോഴും ഇടപാടുകൾ നടത്തിയിരുന്നത്. 
 
യുഎഇയുടെ വ്യാജ മുദ്രയും നയതന്ത്ര ബാഗേജിൽ ഉണ്ടായിരുന്ന വ്യാജ സ്റ്റിക്കറും തങ്ങൾ ഉണ്ടാാക്കിയതാണ് എന്നായിരുന്നു പ്രതികൾ നേരത്തെ പറഞ്ഞിരുന്നത്. എന്നാൽ യുഎ‌ഇ കോൺസുലേറ്റിലെ ഉന്നതർക്കടക്കം സ്വർണക്കടത്തിൽ പങ്കുണ്ടോ എന്ന സംശയം പുതിയ വെളിപ്പെടുത്തലോടെ ബലപ്പെടുകയാണ്. വിമാനത്താവളത്തിൽനിന്നും കോൺസലേറ്റ് മുദ്രയുള്ള വാഹനത്തിൽ മാത്രമേ നയതന്ത്ര ബാഗ് കൊണ്ടുപോകാൻ അനുവദിയ്ക്കു 
 
കടത്തിയ സ്വർണം ഈ വാഹനത്തിൽ കയറ്റിയ ശേഷം കോൺസലേറ്റ് പരിസരത്ത് എത്തിച്ച് 12 തവണ ഇടപാടുകാർക്ക് കൈമാറിയതായാണ് പ്രതികൾ സമ്മതിച്ചിരിയ്ക്കുന്നത്. ഒരുതവണ കരമനയിലെ ജിംനേഷ്യത്തിൽ വച്ഛ് സ്വർണം കൈമാറിയതായും വിവരം ലഭിച്ചിട്ടുണ്ട്. സന്ദീപ് നായരുടെ കാർബൻ ഡോക്ടർ എന്ന വർക്ഷോപ്പ് സ്വർണ്ണക്കടത്തിനായുള്ള ഒരു മറയായിരുന്നു. കാര്യമായ ജോലികളൊന്നും ഈ വർക്ക്‌ഷോപ്പിൽ നടക്കാറില്ല എന്നും പലപ്പോഴും രാഷ്ട്രീയക്കാർ ഉൾപ്പടെ വരാറുണ്ടായിരുന്നു എന്നും നാട്ടുകാർ സാക്ഷ്യപ്പെടുത്തുന്നു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍