ആർത്തവ വേദന കുറയ്ക്കാം, ഇക്കാര്യങ്ങൾ ശ്രദ്ധിച്ചാൽ മതി

ബുധന്‍, 15 ജൂലൈ 2020 (16:41 IST)
ആർത്തവ സമയത്തെ വേദന കടിച്ചമർത്തുന്നവരാണ് മിക്ക സ്ത്രീകളും. ഈ വേദന അസഹ്യമാകുമ്പോൾ പലരും വേദന സംഹാരികൾ കഴിക്കാറുണ്ട്. എന്നാൽ ഇത് മാനസികവും ശാരീരികവുമായ ആരോഗ്യത്തെ വലിയ രീതിയിൽ ബാധിക്കും. എന്നാൽ ആർത്തവ ദിവസങ്ങളിൽ വേദന അകറ്റാൻ ആരോഗ്യകരമായ ചില മാർഗങ്ങൾ ഉണ്ട്.

ഏറ്റവും ആദ്യം ശ്രദ്ധിക്കേണ്ട കാര്യം ധാരാളം വെള്ളം കുടിക്കുക എന്നതാണ് ആർത്തവ ദിവസങ്ങളിൽ വേദനയിൽ അയവ് വരുത്താൻ ധാരാളം വെള്ളം കുടിക്കുന്നതിലൂടെ സാധിക്കും. എന്നാൽ ചൂടുവെള്ളമാണ് കുടിക്കേണ്ടത്. ശരീരത്തിന്റെ താപനില ഉയരാതിരിക്കാൻ ഇത് സഹായിക്കുകയും ചെയ്യും. ആർത്തവ ദിവസങ്ങളിലെ വേദന അകറ്റാൻ ഏറ്റവും നല്ലതാണ് പൈനാപ്പിൾ. 
 
പൈനാപ്പിൾ മാനസികമായും ശാരീരികമായും ആശ്വാസം തരും. ജ്യൂസായോ അല്ലാതെയൊ പൈനാപ്പിൾ ആർത്തവ ദിവസങ്ങളിൽ കഴിക്കുന്നത് വേദനയകറ്റാൻ ഉത്തമമാണ്. മിക്കവരും കഴിക്കാൻ ഇഷ്ടപ്പെടുന്ന ഒന്നാണ് ഡാർക്ക് ചോക്ലെറ്റ്. ഇത് ആസ്വദിച്ച് കഴിക്കാം ആർത്തവ ദിവസങ്ങളിൽ. മാനസിക പിരിമുറുക്കത്തെയും പേഷികളുടെ വേദനയേയും ഡാർക്ക് ചോക്ലെറ്റ് കുറക്കും. ആർത്തവ ദിവസങ്ങളിൽ ധാരാളം പച്ചക്കറികൾ കഴിക്കുന്നതും. നല്ലതാണ്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍