വീണ്ടും റെക്കോർഡിട്ട് സ്വർണവില, പവന് 36,680 രൂപ

ബുധന്‍, 15 ജൂലൈ 2020 (13:05 IST)
റെക്കോർഡ് തിരുത്തി വീണ്ടും സ്വർണവില. പവന് 280 രൂപ വർധിച്ചതോടെയാണ് എക്കാലത്തെയും ഉയർന്ന നിരക്കിലേക്ക് സ്വർണം എത്തിയത്. 36,680 രൂപയാണ് ഒരു പവൻ സ്വർണത്തിന് കേരളത്തിലെ വില. പണിക്കൂലിയും ടാക്സും ഉൾപ്പടെ നൽകുമ്പോൾ ഒരു പവൻ സ്വർണാഭരണത്തിന് 38,000 ത്തിലധികം രൂപ നൽകേണ്ടിവരും. ഗ്രാമിന് 35 രൂപ കൂടി 4,585 രൂപയായി
 
കൊവിഡ് വ്യാപനത്തെ തുടർന്നുണ്ടായ സാമ്പത്തിക മാന്ദ്യത്തിൽ. ഓഹരി വിപണി ഉൾപ്പടെ തകർച്ച നേരിടുകയാണ്. ഈ സാഹചര്യത്തിൽ സ്വർണം സുരക്ഷിത നിക്ഷേപമായി കണക്കാക്കപ്പെട്ടതോടെയാണ് സ്വർണവില 30,000 കടന്നത്.   
 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍