രോഗികളുടെ എണ്ണം 70,000 വരെ ഉയരാം, സംസ്ഥാനത്ത് എല്ലാ പഞ്ചായത്തുകളിലും കൊവിഡ് ഫസ്റ്റ് ലൈൻ ചികിത്സാ കേന്ദ്രങ്ങൾ തുറക്കും

ബുധന്‍, 15 ജൂലൈ 2020 (12:37 IST)
തിരുവനന്തപുരം: കൊവിഡ് രോഗികളുടെ എണ്ണം വർധിയ്ക്കുന്ന പശ്ചാത്തലത്തിൽ സംസ്ഥാനത്തെ എല്ലാ പഞ്ചായത്തുകളിലും കൊവിഡ് ഫസ്റ്റ് ലൈൻ ചികിത്സാ കേന്ദ്രങ്ങൾ തുറക്കാൻ മന്ത്രീസഭായോഗത്തിന്റെ തിരുമാനം. സംസ്ഥാനത്ത് കൊവിഡ് രോഗികളുടെ എണ്ണം 70,000 വരെ ഉയരാം എന്നും ആഗസ്റ്റോടെ ജില്ലകളിലെ കൊവിഡ് രോഗികളുടെ എണ്ണം 5000 കടക്കാം എന്നും മന്ത്രിസഭാ യോഗം വിലയിരുത്തി. ഇതിന്റെ അടിസ്ഥാനത്തിലാണ് നടപടി.
 
രോഗപ്രതിരോധ പ്രവർത്തനങ്ങൾക്കായി പ്രാഥമിക ചികിത്സാ കേന്ദ്രങ്ങൾ കൂടുതൽ ശക്തിപ്പെടുത്തും. പഞ്ചായത്തുകൾ തോറും കൊവിഡ് ഫസ്റ്റ് ലൈൻ ചികിത്സാ കേന്ദ്രങ്ങൾ ആരംഭിയ്ക്കുക വഴി രോഗവ്യാപനം പെട്ടന്ന് കണ്ടെത്താനാകും എന്നാണ് സർക്കാരിന്റെ പ്രതീക്ഷ. ആഗസ്റ്റോടെ കേരളത്തിൽ കൊവിഡ് രോഗികളുടെ എണ്ണത്തിൽ ക്രമാതീതമായ വർധനവ് ഉണ്ടാകും എന്ന് നേരത്തെ തന്നെ വിദഗ്ധർ വ്യക്തമാക്കിയിരുന്നു. ധനബിൽ പാസാക്കുന്നതിന് ഈ മാസം 27 പ്രത്യേക നിയമസഭാ സമ്മേളനം ചേരാനും മന്ത്രിസഭായോഗം തീരുമാനിച്ചു. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍