രൂപയുടെ ഔദ്യോഗിക ചിഹ്നത്തിന് ഇന്ന് പത്താം ജൻമദിനം

ബുധന്‍, 15 ജൂലൈ 2020 (11:19 IST)
ഇന്ത്യന്‍ രൂപയ്ക്ക് ഔദ്യോഗിക ചിഹ്നം നിലവില്‍ വന്നിട്ട് ഇന്ന് പത്ത് വർഷം തികയുന്നു. 2010 ജൂലൈ 15നാണ് കേന്ദ്ര സര്‍ക്കാര്‍ രൂപയുടെ ചിഹ്നം ഔദ്യോഗികമായി പ്രഖ്യാപിച്ചത്. തമിഴ്‌നാട് സ്വദേശിയായ ഡി ഉദയകുമാറാണ് ചിഹ്നം രൂപകല്‍പന ചെയ്തത്. ദേവനാഗരി ലിപിയും ലാറ്റിനും ചേര്‍ന്നതാണ് ഇന്ത്യന്‍ രൂപ ചിഹ്നം
 
2009 മാര്‍ച്ചില്‍ കേന്ദ്ര സര്‍ക്കാര്‍ ചിഹ്നത്തിന്റെ മാതൃകകള്‍ ക്ഷണിച്ചിരുന്നു. ഇതിനായി ഒരു മത്സരവും സംഘടിപ്പിച്ചു. ആയിരക്കണക്കിന് മാതൃകകളാണ് കേന്ദ്ര സർക്കാരിന് ലഭിച്ചത്. ഇതിൽ നിന്നും അവസാന റൗണ്ടിലേയ്ക്ക് അഞ്ചെണ്ണമാണ് തെരെഞ്ഞെടുക്കപ്പെട്ടത്. 2010 ജൂലൈ 15ന് ചേര്‍ന്ന കേന്ദ്ര മന്ത്രിസഭയോഗം ഉദയകുമാര്‍ രൂപകല്‍പ്പന ചെയ്ത ചിഹ്നം ഔദ്യോഗികമായി തെരഞ്ഞെടുക്കുകയായിരുന്നു. 2011 ജൂലൈയില്‍ ഈ ചിഹ്നം ആലേഖനം ചെയ്ത ആദ്യത്തെ നാണയം പുറത്തിറങ്ങി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍