ഒറ്റ ദിവസം 29,429 പേർക്ക് രോഗബാധ, 582 മരണം, രാജ്യത്ത് കൊവിഡ് ബാധിതരുടെ എണ്ണം 9,36,181

ബുധന്‍, 15 ജൂലൈ 2020 (10:02 IST)
ഡൽഹി: രാജ്യത്ത് ഒറ്റ ദിവസം മുപ്പതിനായിരത്തിനടുത്ത് കൊവിഡ് ബാധിതർ. 29,429 പേർക്കാണ് കഴിഞ്ഞ 24 മണിക്കൂറിനിടെ രോഗബധ സ്ഥിരീകരിച്ചത്. ഇതോടെ രാജ്യത്ത് ആകെ കൊവിഡ് സ്ഥിരീകരിച്ചവരുടെ എണ്ണം 9,36,181 ആയി. ഇന്നലെ മാത്രം 582 പേരാണ് രോഗം ബാധിച്ച് മരിച്ചത്. ഇതോടെ രാജ്യത്തെ മരണസംഖ്യ 24,000 കടന്നു. 24,309 പേർക്കാണ് രാജ്യത്ത് ജീവൻ നഷ്ടമായത്.   
 
3,19,840 പേരാണ് നിലവിൽ ആശുപത്രികളിൽ ചികിത്സയിലുള്ളത്. 5,92,032 പേർ രോഗമുക്തി നേടി. മഹാരാഷ്ട്രയിൽ മാത്രം രോഗബാധിതരുടെ എണ്ണം 2,67,665 ആയി. 10,695 പേർക്കാണ് മഹാരാഷ്ട്രയിൽ ജീവൻ നഷ്ടമായത്. 1,47,324 പേർക്ക് തമിഴിനാട്ടിൽ രോഗബാധ സ്ഥിരീകരിച്ചു. 2,099 ആണ് തമിഴ്നാട്ടിലെ മരണസംഖ്യ, 1.15,346 പേർക്ക് രോഗബാധ സ്ഥിരീകരിച്ച ഡൽഹിയിൽ 3,446 പേർ മരണപ്പെട്ടു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍