ഗ്യാസ് ട്രബിള്‍ ഉണ്ടെങ്കില്‍ ഇങ്ങനെ ചെയ്താല്‍ മതി

ശ്രീനു എസ്

ബുധന്‍, 15 ജൂലൈ 2020 (16:05 IST)
ഗ്യാസ് ട്രബിള്‍ ഉണ്ടാകാന്‍ കാരണങ്ങള്‍ പലതാണ്. ചിലരെ ഗ്യാസ് ട്രബില്‍ സ്ഥിരമായി ശല്യം ചെയ്യാറുണ്ട്. പാര്‍ശ്വ ഫലങ്ങളില്ലാതെ ഗ്യാസ് ട്രബിളിനെ പ്രതിരോധിക്കാന്‍ നിരവധി മാര്‍ഗങ്ങള്‍ ഉണ്ട്. അതിലൊന്നാണ് വെളുത്തുള്ളിയുടെ ഉപയോഗം. വെളുത്തുള്ളി ചുട്ടുകഴിച്ചാല്‍ ഗ്യാസ് ട്രബിളിന് ശമനം ഉണ്ടാകും. കൂടാതെ പാലില്‍ വെളുത്തുള്ളി ചതച്ചിട്ട് രാത്രി ആഹാരത്തിന് ശേഷം പതിവായി കഴിച്ചാല്‍ ഗ്യാസ് ട്രബിള്‍ ഉണ്ടാകില്ല. 
 
മോരില്‍ ചെറിയ ജീരകം അരച്ച് കുടിക്കുന്നതും ഗ്യാസ് ട്രബിള്‍ കുറയ്ക്കാന്‍ സഹായിക്കും. കൂടാതെ ചുക്ക്, തിപ്പലി, കുരുമുളക് എന്നിവ സമം ചേര്‍ത്ത് പൊടിച്ച് ശര്‍ക്കര ചേര്‍ത്ത് കഴിക്കുന്നതും ഗ്യാസ്ട്രബിളിനെ പ്രതിരോധിക്കും.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍