മുടി വിണ്ടുപിളരുന്നത് തടയാനും കൊഴിച്ചിലിനെ പ്രതിരോധിക്കാനും ഉത്തമമാണ് പപ്പായ. പാര്‍ശ്വഫലം ഒട്ടുമില്ലാത്ത ഈ പ്രകൃതി ദത്ത ഔഷധം ഉപയോഗിക്കുന്നതിന് വലിയ ചിലവുകളും ഇല്ല. നന്നായി പഴുത്ത പപ്പായയാണ് ഇതിനായി ഉപയോഗിക്കേണ്ടത്. ഇത് കുഴമ്പുരൂപത്തിലാക്കി തലയില്‍ നന്നായി തേച്ചുപിടിപ്പിക്കുക. നന്നായി മസാജ് ചെയ്തതിനു ശേഷം അരമണിക്കൂര്‍ കഴിഞ്ഞ് കഴുകി കളയാം.