സ്വര്‍ണ വില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കില്‍

ശ്രീനു എസ്
തിങ്കള്‍, 12 ഏപ്രില്‍ 2021 (13:08 IST)
സംസ്ഥാനത്ത് വീണ്ടും സ്വര്‍ണ വില വര്‍ധിച്ചു. പവന് 120 രൂപയാണ് വര്‍ധിച്ചത്. ഇതോടെ ഒരു പവന് 34,840 രൂപയായിട്ടുണ്ട്. ഗ്രാമിന് 15 രൂപ വര്‍ധിച്ച് 4355 രൂപയായിട്ടുണ്ട്. ഇതോടെ സ്വര്‍ണ വില ഈ മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലായിരിക്കുകയാണ്.
 
അതേസമയം രണ്ടുദിവസമായി സ്വര്‍ണവിലയില്‍ വലിയ മാറ്റമില്ലാതെ തുടരുകയായിരുന്നു. മാര്‍ച്ച് അവസാനത്തോടെയാണ് പതിനൊന്ന് മാസത്തെ ഏറ്റവും ഉയര്‍ന്ന നിരക്കിലേക്ക് സ്വര്‍ണവില എത്തിയത്. ക്രൂഡ് ഓയിലിന്റെ വിലവര്‍ധിക്കുന്നതും പണപ്പെരുപ്പവുമാണ് സ്വര്‍ണത്തിന്റെ വില ഉയരാന്‍ പ്രധാന കാരണം. 

അനുബന്ധ വാര്‍ത്തകള്‍

Next Article