ഇത്തവണ സിബിഎസ്ഇ പരീക്ഷകള്‍ ഓണ്‍ലൈനായി നടത്തിയേക്കും

ശ്രീനു എസ്

തിങ്കള്‍, 12 ഏപ്രില്‍ 2021 (09:52 IST)
ഇത്തവണ സിബിഎസ്ഇ പരീക്ഷകള്‍ ഓണ്‍ലൈനായി നടത്തിയേക്കും. 10,12 ക്ലാസുകളിലെ പരീക്ഷകളാകും ഓണ്‍ലൈനായി നടത്തുന്നത്. കൊവിഡ് കണക്കുകള്‍ രാജ്യത്ത് ഉയരുന്ന സാഹചര്യത്തില്‍ പരീക്ഷകള്‍ മാറ്റിവയ്ക്കണമെന്നുള്ള ആവശ്യങ്ങള്‍ ഉയര്‍ന്നിരുന്നു. മെയ് നാലുമുതലാണ് പരീക്ഷകള്‍ നടത്താന്‍ സിബിഎസ്ഇ ആലോചിച്ചിരുന്നത്.
 
പരീക്ഷകള്‍ മാറ്റിവയ്ക്കണമെന്ന് പ്രതിപക്ഷ പാര്‍ട്ടികള്‍ കേന്ദ്രത്തോട് ആവശ്യപ്പെട്ടിരുന്നു. ഇന്ത്യയിലെ യുവാക്കളുടെ ഭാവിയുമായി കളിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ ആഗ്രഹിക്കുന്നോയെന്ന് കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധി ചോദിച്ചു. അതേസമയം വിദ്യാര്‍ത്ഥികള്‍ പരീക്ഷ മാറ്റിവയ്ക്കണമെന്നാവശ്യപ്പെട്ട് ട്വിറ്റര്‍ ക്യാപയിനും ആരംഭിച്ചിട്ടുണ്ടായിരുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍