മരുന്ന് ക്ഷാമം: ഇന്ത്യ റെംഡിസിവര്‍ കയറ്റുമതി നിരോധിച്ചു

ശ്രീനു എസ്

ഞായര്‍, 11 ഏപ്രില്‍ 2021 (19:30 IST)
പലസംസ്ഥാനങ്ങളിലും കൊവിഡ് മൂലം മരുന്ന് ക്ഷാമം രൂക്ഷമാകുന്നതോടെ ഇന്ത്യ റെംഡിസിവര്‍ കയറ്റുമതി നിരോധിച്ചു. കൂടാതെ എല്ലാ തദ്ദേശീയ നിര്‍മാതാക്കളും റെംഡിസിവറിന്റെ സ്‌റ്റോക്ക് സംബന്ധിച്ച വിവരങ്ങള്‍ വെബ്‌സൈറ്റില്‍ പ്രദര്‍ശിപ്പിക്കണെന്ന് കേന്ദ്രം ഉത്തരവിറക്കി. നിലവിലെ കൊവിഡ് സാഹചര്യം മാറുന്നതുവരെയാണ് നിരോധനം.
 
നിലവില്‍ രാജ്യത്ത് ഏഴുകമ്പനികളാണ് റെഡിസിവര്‍ ഉത്പാദിപ്പിക്കുന്നത്. പ്രതിമാസം 38 ലക്ഷം യൂണിറ്റുകളുടെ ഇന്‍സ്റ്റോള്‍ഡ് കപ്പാസിറ്റി ഇവയ്ക്കുണ്ട്. അതേസമയം റെംഡിസിവറിന്റെ ഉത്പാദനം വര്‍ധിപ്പിക്കാന്‍ കേന്ദ്രം ഫാര്‍മസ്യൂട്ടിക്കല്‍ വകുപ്പിനോട് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍