ഡല്‍ഹിയില്‍ സംഭവിക്കുന്നത് കൊവിഡിന്റെ നാലാം തരംഗം, കൂടുതല്‍ അപകടകരം: അരവിന്ദ് കെജരിവാള്‍

ശ്രീനു എസ്

ഞായര്‍, 11 ഏപ്രില്‍ 2021 (16:32 IST)
ഡല്‍ഹിയില്‍ സംഭവിക്കുന്നത് കൊവിഡിന്റെ നാലാം തരംഗമാണെന്നും ഇത് കൂടുതല്‍ അപകടകരമാണെന്നും മുഖ്യമന്ത്രി അരവിന്ദ് കെജരിവാള്‍ പറഞ്ഞു. അതിനാല്‍ വാക്‌സിനേഷന്‍ നിയന്ത്രണങ്ങള്‍ ഒഴിവാക്കണമെന്ന് കേന്ദ്രത്തോട് അദ്ദേഹം ആവശ്യപ്പെട്ടു. സംസ്ഥാനത്ത് ലോക്ഡൗണ്‍ പ്രായോഗികമല്ലെന്നും എന്നാല്‍ പുതിയ നിയന്ത്രണങ്ങള്‍ കൊണ്ടുവരുമെന്നും അദ്ദേഹം പറഞ്ഞു.
 
പതിനായിരത്തിനു മുകളില്‍ കൊവിഡ് കേസുകളാണ് ഡല്‍ഹിയില്‍ കഴിഞ്ഞ 24 മണിക്കൂറിനിടെ റിപ്പോര്‍ട്ട് ചെയ്തത്. മാര്‍ച്ച് പകുതിയില്‍ 200നു താഴെയായിരുന്നു പ്രതിദിന കൊവിഡ് കേസുകള്‍. 10-15 ദിവസം കൊണ്ടാണ് ഡല്‍ഹിയില്‍ കൊറോണ പടര്‍ന്നു കയറിയത്. എല്ലാപ്രായത്തിലുള്ളവര്‍ക്കും വാക്‌സിന്‍ നല്‍കി തുടങ്ങണമെന്നും പ്രായപരിധി മാറ്റണമെന്നും കേന്ദ്രത്തോട് അദ്ദേഹം ആവശ്യപ്പെട്ടു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍