സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്

ശ്രീനു എസ്

ഞായര്‍, 11 ഏപ്രില്‍ 2021 (11:57 IST)
രാജ്യത്ത് സ്വര്‍ണവിലയില്‍ വീണ്ടും വര്‍ധനവ്. പവന് 112 രൂപയാണ് കൂടിയത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 36560 രൂപയായി ഉയര്‍ന്നു. ഗ്രാമിന് 14 രൂപ കൂടി 4570 രൂപയുമായി. ഏപ്രില്‍ ഒന്നുമുതലാണ് വീണ്ടും സ്വര്‍ണവിലയില്‍ ഉയര്‍ച്ചവന്നുതുടങ്ങിയത്. ക്രൂഡ് ഓയില്‍ വിലവര്‍ധിക്കുന്നതും പണപ്പെരുപ്പവും സ്വര്‍ണത്തിന്റെ വില ഉയര്‍ത്തുമെന്നാണ് കരുതുന്നത്. 
 
അതേസമയം സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ മാറ്റം വന്നിട്ടില്ല. കഴിഞ്ഞ ദിവസത്തെവില തന്നെയാണ് ഇന്നും. ഏപ്രില്‍ ഒന്‍പതിനായിരുന്നു സംസ്ഥാനത്ത് ഈ വര്‍ഷത്തെ ഏറ്റവും ഉയര്‍ന്ന സ്വര്‍ണവില ഉണ്ടായിരുന്നത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍