രണ്ടു സഹോദരിമാരുടെ വിവാഹ ശേഷം കന്യകാത്വ പരിശേധന; വിവാഹമോചനത്തിന് ഭര്‍ത്താക്കന്മാര്‍

ശ്രീനു എസ്

ഞായര്‍, 11 ഏപ്രില്‍ 2021 (12:54 IST)
രണ്ടു സഹോദരിമാരുടെ വിവാഹ ശേഷം കന്യകാത്വ പരിശേധന നടത്തുകയും ഇതില്‍ വിജയിക്കാത്തതില്‍  വിവാഹമോചനത്തിന് ഭര്‍ത്താക്കന്മാര്‍ ഒരുങ്ങുകയും ചെയ്യുന്നു. മഹാരാഷ്ട്ര കോല്‍പൂരിലാണ് സംഭവം. ജാത് പഞ്ചായത്താണ് വിവാഹ മോചനത്തിന് ഉത്തരവിട്ടിരിക്കുന്നത്. സംഭത്തില്‍ ഭര്‍ത്താക്കന്മാര്‍ക്കെതിരെയും അവരുടെ അമ്മമാര്‍ക്കെതിരെയും ജാത് പഞ്ചായത്ത് നേതാക്കള്‍ക്കെതിരെയും പൊലീസ് കേസെടുത്തു. 
 
കഴിഞ്ഞ വര്‍ഷമായിരുന്നു ഇവരുടെ വിവാഹം. ബന്ധം തുടരണമെങ്കില്‍ 10 ലക്ഷം രൂപ നല്‍കണമെന്നും അല്ലെങ്കില്‍ വീട്ടില്‍ നിന്നും ഇറക്കി വിടുമെന്ന് ഭര്‍ത്താവിന്റെ വീട്ടുകാര്‍ ഭീഷണിപ്പെടുത്തുന്നതായും സഹോദരിമാര്‍ പറഞ്ഞിരുന്നു. കൂടാതെ പ്രശ്‌നം പരിഹരിക്കാമെന്നുപറഞ്ഞ് ജാത് പഞ്ചായത്ത് നേതാക്കള്‍ യുവതികളുടെ മാതാവില്‍ നിന്ന് നാല്‍പതിനായിരത്തോളം രൂപ കൈപ്പറ്റിയതായും ആരോപണം ഉണ്ട്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍