കേരളത്തില്‍ ഇതുവരെ വേനല്‍ മഴ പത്ത് ശതമാനം അധികം ലഭിച്ചതായാണ് കണക്കുകള്‍. മാര്‍ച്ച് ഒന്ന് മുതല്‍ മെയ് 31 വരെ നീണ്ടു നില്‍ക്കുന്ന വേനല്‍ മഴ സീസണില്‍ ഏപ്രില്‍ 11 വരെ കേരളത്തില്‍ ലഭിച്ചത് 10% അധിക മഴയാണെന്നാണ് കേന്ദ്ര കാലാവസ്ഥ വകുപ്പിന്റെ കണക്ക്. 66.4 എംഎം ലഭിക്കേണ്ട സ്ഥാനത്തു ഇതുവരെ ലഭിച്ചത് 73.2 എംഎം മഴയാണ് കേരളത്തില്‍ ലഭിച്ചത്. എട്ട് ജില്ലകളില്‍ ശരാശരി ലഭിക്കേണ്ടതിനേക്കാള്‍ കൂടുതല്‍ ലഭിച്ചപ്പോള്‍ ആറ് ജില്ലകളില്‍ ഇതുവരെ ശരാശരിയെക്കാള്‍ കുറവ് മഴ ലഭിച്ചു. പത്തനംതിട്ട(77% കൂടുതല്‍ ) , എറണാകുളം (74%),കോട്ടയം (39%), കണ്ണൂര്‍ ( 28%) കാസര്‍ഗോഡ് (24%) കോഴിക്കോട് ( 22% ) ആലപ്പുഴ (19% ) പാലക്കാട് (4%) ജില്ലകളില്‍ ആണ് സാധാരണ ലഭിക്കേണ്ടതിനേക്കാള്‍ കൂടുതല്‍ മഴ ലഭിച്ചത്.