സംസ്ഥാനത്ത് സ്വര്‍ണവിലയില്‍ ഇടിവ് രേഖപ്പെടുത്തി. ഇന്ന് പവന് 560 രൂപയുടെ കുറവാണ് രേഖപ്പെടുത്തിയത്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന്റെ ഇന്നത്തെ വിപണി വില 53200 രൂപയായി. കൂടാതെ ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില 6650 രൂപയായി കുറഞ്ഞു. അന്താരാഷ്ട സംഭവവികാസങ്ങളും ഡോളറിലുണ്ടാകുന്ന മൂല്യവ്യതിയാനങ്ങളും സ്വര്‍ണവിലയെ സ്വാധീനിക്കാറുണ്ട്.
നിലവില്‍ എപ്പോള്‍ വേണമെങ്കിലും ഇസ്രായേലിനെതിരെ ഇറാന്‍ ആക്രമണം നടത്തുമെന്നുള്ള യുഎസ് ഇന്റലിജന്‍സ് റിപ്പോര്‍ട്ട് വന്നതിനു പിന്നാലെ ഇന്നലെ അന്താരാഷ്ട്ര സ്വര്‍ണവില 2400 ഡോളര്‍ കടന്നിരുന്നു. സംസ്ഥാനത്ത് വെള്ളിയുടെ വിലയും കുറഞ്ഞിട്ടുണ്ട്.