കുതിച്ചുയര്‍ന്ന് സ്വര്‍ണവില; ഒറ്റയടിക്ക് കൂടിയത് 800 രൂപ

സിആര്‍ രവിചന്ദ്രന്‍
വ്യാഴം, 14 ഡിസം‌ബര്‍ 2023 (13:35 IST)
കുതിച്ചുയര്‍ന്ന് സ്വര്‍ണവില. ഇന്ന് പവന് ഒറ്റയടിക്ക് കൂടിയത് 800 രൂപയാണ്. ഇതോടെ ഒരു പവന്‍ സ്വര്‍ണത്തിന് 46,120 രൂപയായി. ഗ്രാമിന് 100 രൂപ കൂടി 5,765 രൂപയിലെത്തി. ഒരാഴ്ചയ്ക്കിടെ 1800 രൂപയോളം പവന് കുറഞ്ഞ ശേഷമാണ് സ്വര്‍ണവില വര്‍ധിക്കുന്നത്. ഓഹരിവിപണിയിലെ മുന്നേറ്റം അടക്കമുള്ള ഘടകങ്ങളാണ് സ്വര്‍ണവിലയില്‍ പ്രതിഫലിക്കുന്നത്.
 
അതേസമയം സംസ്ഥാനത്ത് വെള്ളിയുടെ വിലയും ഉയര്‍ന്നിട്ടുണ്ട്. ഒരു ഗ്രാം സാധാരണ വെള്ളിയുടെ വില രണ്ട് രൂപ കൂടി 79 രൂപയിലെത്തി. ഒരു ഗ്രാം ഹാള്‍മാര്‍ക്ക് വെള്ളിയുടെ വിപണി വില 103 രൂപയാണ്.

അനുബന്ധ വാര്‍ത്തകള്‍

Next Article