2020-22നിടയില്‍ കൊവിഡ് ബാധിതരായവരില്‍ ആറുശതമാനത്തോളം പേര്‍ 2023 ജൂലൈക്കുള്ളില്‍ മരിച്ചു

സിആര്‍ രവിചന്ദ്രന്‍

വ്യാഴം, 14 ഡിസം‌ബര്‍ 2023 (10:31 IST)
2020-22നിടയില്‍ കൊവിഡ് ബാധിതരായവരില്‍ ആറുശതമാനത്തോളം പേര്‍ 2023 ജൂലൈക്കുള്ളില്‍ മരിച്ചു. തമിഴ്‌നാട് ഹെല്‍ത്ത് ഡിപ്പാര്‍ട്‌മെന്റിന്റെ ഒരു പഠനത്തിലാണ് ഇക്കാര്യം പറയുന്നത്. 2020 മാര്‍ച്ചിനും 22മാര്‍ച്ചിനും ഇടയില്‍ കൊവിഡ് ബാധിച്ച് ഭേദമായ ആറുശതമാനം പേരാണ് 2023 ജൂലൈക്ക് മുന്‍പ് മരണപ്പെട്ടത്. ഡോക്ടര്‍മാരും ഉദ്യോഗസ്ഥരും നടത്തിയ സര്‍വേയില്‍ ചെന്നൈ ഒഴികെയുള്ള പ്രദേശങ്ങളിലെ 1220 രോഗികളെയാണ് നിരീക്ഷിച്ചത്. ഇതില്‍ 73 പേര്‍ മരണപ്പെട്ടിട്ടുണ്ട്. 
 
കൊവിഡ് മൂലം നിരവധി ആരോഗ്യപ്രശ്‌നങ്ങളാണ് ആളുകള്‍ക്ക് ഉണ്ടാകുന്നത്. കൊവിഡ് ഭേദമായാലും ആരോഗ്യ പ്രശ്‌നങ്ങള്‍ ദീര്‍ഘകാലം നീണ്ടുനില്‍ക്കും. ക്ഷീണം, കഫം, ശ്വാസോഛ്വാസം നേര്‍ത്തതാകുന്നത്, ഉറക്കമില്ലായ്മ, തലവേദന, വിഷാദം, ഉത്കണ്ഠ, പോശിവേദന തുടങ്ങിയവയെല്ലാം ഇതില്‍ ഉള്‍പ്പെടുന്നു.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍