അയ്യപ്പഭക്തര്‍ സഞ്ചരിച്ച മിനി ബസ് തോട്ടിലേക്ക് മറിഞ്ഞുണ്ടായ അപകടത്തില്‍ തമിഴ്‌നാട് സ്വദേശി മരിച്ചു. ഇന്നലെ രാത്രി 11 മണിയോടെയായിരുന്നു സംഭവം. ഈരാറ്റുപേട്ട തൊടുപുഴ റോഡിലാണ് അപകടം നടന്നത്. തമിഴ്നാട് സ്വദേശി ആര്‍ അറുമുഖനാണ് മരിച്ചത്. കോട്ടയം മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെയായിരുന്നു മരണം.