സംസ്ഥാനത്ത് സ്വര്‍ണവില ഇന്നും വര്‍ധിച്ചു

സിആര്‍ രവിചന്ദ്രന്‍
ശനി, 2 സെപ്‌റ്റംബര്‍ 2023 (15:16 IST)
സംസ്ഥാനത്ത് സ്വര്‍ണവില ഇന്നും വര്‍ധിച്ചു. ഇന്ന് നേരിയ വര്‍ധനവാണ് ഉണ്ടായത്. ഒരു ഗ്രാം സ്വര്‍ണത്തിന് 15 രൂപയാണ് വര്‍ധിച്ചിരിക്കുന്നത്. ഇതോടെ സ്വര്‍ണവില ഗ്രാമിന് 5520 എന്ന നിരക്കിലെത്തി. ഒരു പവന്‍ സ്വര്‍ണം 44160 രൂപ എന്ന നിരക്കിലാണ് വ്യാപാരം പുരോഗമിക്കുന്നത്. 
 
ഇന്നലെ 44040 രൂപയായിരുന്നു പവന്റെ വില. ഡോളര്‍ ഇന്‍ഡക്സ് കരുത്താര്‍ജിച്ചിരിക്കുകയാണ്. വരും ദിവസങ്ങളില്‍ സ്വര്‍ണവിലയില്‍ നേരിയ കുറവ് വരാന്‍ സാധ്യതയുണ്ട്.

അനുബന്ധ വാര്‍ത്തകള്‍

Next Article