ഓണം ഘോഷയാത്ര: ഇന്ന് തിരുവനന്തപുരം നഗര പരിധിയില്‍ ഉച്ചയ്ക്ക് ശേഷം സര്‍ക്കാര്‍ ഓഫിസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി

സിആര്‍ രവിചന്ദ്രന്‍

ശനി, 2 സെപ്‌റ്റംബര്‍ 2023 (13:56 IST)
ഓണം വാരാഘോഷ സമാപന ഘോഷയാത്രയുടെ ക്രമീകരണങ്ങള്‍ക്കായി ശനിയാഴ്ച ഉച്ചയ്ക്കു ശേഷം മൂന്നു മുതല്‍ തിരുവനന്തപുരം നഗര പരിധിയിലെ സര്‍ക്കാര്‍ ഓഫിസുകള്‍ക്കും വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്കും അവധി പ്രഖ്യാപിച്ചു.
 
പുലിക്കളിയെ കൂടുതല്‍ പരിപോഷിപ്പിക്കുന്നതിനും ജനകീയമാക്കുന്നതിനുമായി മാസ്റ്റര്‍ പ്ലാന്‍ തയ്യാറാക്കുമെന്ന് റവന്യൂ മന്ത്രി കെ രാജന്‍. ഇക്കാര്യം കഴിഞ്ഞ മന്ത്രിസഭാ യോഗം ചര്‍ച്ച ചെയ്തതായും ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ പരിശോധിക്കാന്‍ ജില്ലയിലെ മന്ത്രിമാരെയും ടൂറിസം വകുപ്പ് മന്ത്രിയെയും മുഖ്യമന്ത്രി പിണറായി വിജയന്‍ ചുമതലപ്പെടുത്തിയതായും അദ്ദേഹം പറഞ്ഞു. അഞ്ചു ദിവസമായി നടന്ന ജില്ലാതല ഓണാഘോഷ പരിപാടിയുടെ സമാപന സമ്മേളനം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു മന്ത്രി.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍