മലയാളി പുലിയാണ്: സ്വര്‍ണ്ണവില കയറിയപ്പോള്‍ മലയാളികള്‍ വിറ്റഴിച്ചത് 10.79 ടണ്‍ സ്വര്‍ണ്ണം

എ കെ ജെ അയ്യര്‍
ശനി, 7 നവം‌ബര്‍ 2020 (21:38 IST)
കൊച്ചി:കോവിഡ് പശ്ചാത്തലത്തില്‍ ആഗോളതലത്തില്‍ സ്വര്‍ണ്ണത്തിന്റെ വില വര്‍ദ്ധിച്ചപ്പോള്‍ കേരളത്തിലും അതിന്റെ വില റെക്കോഡ് തലത്തില്‍ കയറി.ഇതോടെ മലയാളികള്‍ കൈവശം വച്ചിരുന്ന പഴയ സ്വര്‍ണ്ണം വന്‍ തോതില്‍ വിറ്റഴിച്ചു.നടപ്പു സാമ്പത്തിക വര്‍ഷത്തിന്റെ ജൂലൈ മുതല്‍  സെപ്തംബര്‍ വരെയുള്ള രണ്ടാമത്തെ പാദത്തില്‍ സംസ്ഥാനത്തു 10.79 ടണ്‍ പഴയ സ്വര്‍ണ്ണമാണ് വിറ്റഴിച്ചത്. പൊതുവിപണിയില്‍ സ്വര്‍ണ്ണവില പവന് 42,000 രൂപ എന്ന റെക്കോഡ് ഉയര്‍ചയാണ് ഇക്കാലത്തു ഉണ്ടായത്.
 
അതെസമയം പിന്നീട് നേരിയ തോതില്‍ വില കുറഞ്ഞപ്പോള്‍ പഴയ സ്വര്‍ണ്ണം വിറ്റഴിക്കലും കുറഞ്ഞു.എന്നാല്‍ ജൂലൈ മുതല്‍ സെപ്തംബര്‍ വരെയുള്ള സമയത് രാജ്യത്താകെ 41.5 ടണ്‍ പഴയ സ്വര്‍ണ്ണം  ഉരുക്കി ശുദ്ധീകരിച്ചു പുതിയ ആഭരണങ്ങള്‍ ഉണ്ടാക്കാന്‍ ഉപയോഗിക്കുകയും  ചെയ്തു.വേള്‍ഡ് ഗോള്‍ഡ് കൗണ്‍സില്‍ പുറത്തുവിട്ട വിവരത്തിലാണ് ഈ കണക്കുള്ളത്.കോവിഡ് വര്‍ദ്ധന മൂലമുണ്ടായ സാമ്പത്തിക ഞെരുക്കവും പഴയ സ്വര്‍ണ്ണം കൂടുതലായി വിറ്റഴിക്കാന്‍ മറ്റൊരു കാരണമായി.   

അനുബന്ധ വാര്‍ത്തകള്‍

Next Article