രണ്ടുകോടി ദിർഹം നൽകാനുണ്ടെന്ന് പരാതി; ഗോകുലം ഗോപാലന്റെ മകൻ യുഎഇയിൽ അറസ്റ്റിൽ; അൽഐ‌ൻ ജയിലിലേക്ക് മാറ്റി

Webdunia
ബുധന്‍, 28 ഓഗസ്റ്റ് 2019 (15:58 IST)
ഗോകുലം ഗോപാലന്റെ മകന്‍ ബൈജു ഗോപാലന്‍ യുഎഇയില്‍ അറസ്റ്റിൽ. സാമ്പത്തിക ഇടപാട് കേസിലാണ് അറസ്റ്റ്. രണ്ടു കോടി ദിര്‍ഹം നല്‍കാനുണ്ടെന്ന പരാതിയിലാണ് അറസ്റ്റുണ്ടായത്. തമിഴ്‌നാട് സ്വദേശി രമണി നല്‍കിയ പരാതിയിലാണ് അറസ്റ്റ്. ഒരുമാസമായി ബൈജു ഒമാന്‍ ജയിലിലായിരുന്നു. ഇന്നലെ അജ്മാനിലെ ജയിലിലേക്കു മാറ്റി. അജ്മാനില്‍ രണ്ട് കേസുകളാണ് ബൈജുവിന്റെ പേരിലുള്ളത്.
 
കഴിഞ്ഞദിവസം ബിഡിജെഎസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളിയും അജ്മാനില്‍ അറസ്റ്റിലായിരുന്നു. ബിസിനസ് പങ്കാളിക്കു വണ്ടിച്ചെക്ക് നല്‍കിയെന്ന കേസിലായിരുന്നു അറസ്റ്റ്. തൃശ്ശൂര്‍ സ്വദേശി നാസില്‍ അബ്ദുള്ളയാണ് പരാതിക്കാരന്‍.

അനുബന്ധ വാര്‍ത്തകള്‍

Next Article