വിവാഹത്തിന് മണിക്കൂറുകള്‍ക്ക് മുമ്പ് വധു യുവാവിനൊപ്പം അപ്രത്യക്ഷമായി; ഒപ്പം 20 പവനും

റെയ്‌നാ തോമസ്
വെള്ളി, 17 ജനുവരി 2020 (10:18 IST)
വിവാഹത്തിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ വധു അപ്രത്യക്ഷമായി. തിരുവനന്തപുരം കല്ലമ്പലത്താണ് സംഭവം. പൈവേലിക്കോണം സ്വദേശിയായ കാമുകനായ യുവാവിനൊപ്പം യുവതി നാടുവുിടുക ആണ് ചെയ്തതെന്ന് സംശയിക്കുന്നതായി ബന്ധുക്കള്‍ പോലീസില്‍ പരാതി നല്‍കി. വിവാഹത്തിന് ആയി കരുതി വെച്ചിരുന്ന ഇരുപത് പവന്‍ സ്വര്‍ണവും എടുത്തുകൊണ്ടാണ് യുവതി പോയതെന്ന് ബന്ധുക്കള്‍ പരാതിയില്‍ പറയുന്നു.
 
കല്ലറ സ്വദേശിയായ യുവാവിന് ഒപ്പമാണ് യുവതിയുടെ വിവാഹം നിശ്ചയിച്ചിരുന്നത്. വിവാഹത്തിന്റെ തലേ ദിവസത്തെ ആഘോഷങ്ങള്‍ക്ക് ശേഷം രാത്രി 11 മണി വരെ യുവതി ബന്ധുക്കള്‍ക്ക് ഒപ്പം ഉണ്ടായിരുന്നു. ഉറക്കത്തിന് ഇടെ എഴുന്നേറ്റ അമ്മ മകള്‍ വീട്ടിലില്ലെന്ന് മനസിലാക്കുകയും മറ്റുള്ളവരെ വിവരം അറിയിക്കുകയും ആയിരുന്നു. തുടര്‍ന്ന് വീട്ടിലും പരിസര പ്രദേശങ്ങളിലും തിരച്ചില്‍ നടത്തിയെങ്കിലും യുവതിയെ കണ്ടെത്താനായില്ല. ഇതിന് പിന്നാലെ ബന്ധുക്കള്‍ പൊലീസില്‍ പരാതി നല്‍കുകയായിരുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article