വിവാഹം കഴിക്കാന്‍ സമ്മതമില്ല: യുവാവിന്റെ മുഖത്ത് യുവതി ആസിഡ് ഒഴിച്ചു

ശ്രീനു എസ്
വ്യാഴം, 29 ഒക്‌ടോബര്‍ 2020 (18:44 IST)
വിവാഹം കഴിക്കാന്‍ സമ്മതമില്ലെന്നറിയിച്ചതിനെ തുടര്‍ന്ന് യുവാവിന്റെ മുഖത്ത് യുവതി ആസിഡ് ഒഴിച്ചു. യുവാവിനെ ഉടന്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചെങ്കിലും ഇയാളുടെ നില ഗുരുതരമാണെന്നാണ് ആശുപത്രി അധികൃതര്‍ അറിയിച്ചിട്ടുള്ളത്. സംഭവത്തില്‍ ബിന്‍താ സന്താള്‍ എന്ന 27കാരിയെ പൊലീസ് അറസ്റ്റുചെയ്തു. അഗര്‍ത്തലയിലാണ് സംഭവം ഉണ്ടായത്.
 
എട്ടുവര്‍ഷമായു യുവാവുമായി യുവതി അടുപ്പത്തിലായിരുന്നുവെന്നാണ് കിട്ടുന്ന വിവരം. സമീപകാലത്ത് യുവാവിന് മറ്റൊരു ബന്ധം ഉണ്ടാകുകയും യുവതി തന്നെ വിവാഹം ചെയ്യണമെന്ന് ആവശ്യപ്പെടുകയുമായിരുന്നു. ഇത് നിരസിച്ചതിനെ തുടര്‍ന്നാണ് ആസിഡ് ആക്രമണം നടത്തിയത്.

അനുബന്ധ വാര്‍ത്തകള്‍

Next Article