തെരഞ്ഞെടുപ്പ് പ്രചാരണം: പ്ലാസ്റ്റിക് ഒഴിവാക്കണമെന്ന് നിര്‍ദ്ദേശം

എ കെ ജെ അയ്യര്‍
വ്യാഴം, 29 ഒക്‌ടോബര്‍ 2020 (18:14 IST)
തിരുവനന്തപുരം: വരാനിരിക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പ് പ്രചാരണത്തിന് പ്ലാസ്റ്റിക്, പി.വി.സി എന്നീ വസ്തുക്കള്‍ ഉപയോഗിക്കുന്നത് വിലക്കിക്കൊണ്ട് സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷന്‍ അറിയിപ്പ്. രാഷ്ട്രീയ പാര്‍ട്ടികള്‍, സ്ഥാനാര്‍ത്ഥികള്‍ എന്നിവര്‍ പ്രചാരണത്തിനായി ബാനര്‍, ബോര്‍ഡ്, ഹോര്‍ഡിംഗ് എന്നിവ സ്ഥാപിക്കുന്നതുമായി ബന്ധപ്പെട്ടു പുതിയ മാര്‍ഗ്ഗ നിര്‍ദ്ദേശങ്ങള്‍ ഇറക്കിയിട്ടുണ്ട്. ഇതിലാണ് ഈ കാര്യങ്ങള്‍ വ്യക്തമാക്കിയത്.
 
മണ്ണില്‍ അറിയുന്നതും പരിസ്ഥിതി സൗഹൃദവുമായ പുനരുപയോഗിക്കാവുന്ന വസ്തുക്കള്‍ മാത്രമേ ഉപയോഗിക്കാന്‍ പാടുള്ളു എന്ന തെരഞ്ഞെടുപ്പ് കമ്മീഷണര്‍ വി.ഭാസ്‌കരന്‍ അറിയിച്ചു. അതുപോലെ തെരഞ്ഞെടുപ്പ് സമയത് ജില്ലാ പോലീസ് മേധാവികളുടെ സഹായത്തോടെ പ്രശ്‌ന ബാധിത ബൂത്തുകള്‍  നിശ്ചയിക്കാനും വോട്ടെടുപ്പിന് ആവശ്യമെങ്കില്‍ വീഡിയോഗ്രഫി ഏര്‍പ്പാടാക്കാനും തീരുമാനമായിട്ടുണ്ട്. ഇത് തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കുള്ള മാര്‍ഗ്ഗ നിര്‍ദ്ദേശത്തില്‍ പറയുന്നു.

അനുബന്ധ വാര്‍ത്തകള്‍

Next Article