ദേശീയ പാതയില്‍ മാലിന്യം തള്ളിയ വ്യക്തിക്ക് പതിനായിരം രൂപ പിഴ

എ കെ ജെ അയ്യര്‍
വ്യാഴം, 21 ജനുവരി 2021 (10:34 IST)
കോഴിക്കോട്: ദേശീയപാതയില്‍ മാലിന്യം തള്ളിയ ആള്‍ക്കെതിരെ ഗ്രാമ പഞ്ചായത്ത് പതിനായിരം രൂപ പിഴയിട്ടു. താമരശേരി ടൗണിലെ മിനി സിവില്‍ സ്റ്റേഷന് മുന്നില്‍ മാലിന്യം തള്ളിയ വെഴുപ്പൂര്‍ ആറാം വാര്‍ഡ് സ്വദേശിക്കെതിരെയാണ് താമരശേരി പഞ്ചായത് നടപടി സ്വീകരിച്ചത്. കഴിഞ്ഞ പതിനാലാം തീയതി ഇയാള്‍ റോഡില്‍ മാലിന്യം തള്ളുന്നത് കാന്റ് നാട്ടുകാര്‍ ഇതിന്റെ ദൃശ്യം മൊബൈലില്‍ പകര്‍ത്തി ഗ്രാമ പഞ്ചായത്തിന് പരാതിക്കൊപ്പം നല്‍കിയിരുന്നു.
 
ഇതിന്റെ നടപടിയായി ഗ്രാമ പഞ്ചായത് ഹെല്‍ത്ത് ഇന്‍സ്പെക്ടര്‍ നടത്തിയ അന്വേഷണത്തില്‍ ഇദ്ദേഹം കുറ്റക്കാരനാണെന്ന് കണ്ടെത്തുകയും പതിനായിരം രൂപ പിഴയിടാന്‍ ആവശ്യപ്പെടുകയും ആയിരുന്നു. പൊതുസ്ഥലങ്ങളില്‍ മാലിന്യം തള്ളുന്നവര്‍ക്കെതിരെ കര്‍ശന നടപടി എടുക്കുമെന്ന് ഗ്രാമ പഞ്ചായത്ത് അധികൃതര്‍ അറിയിച്ചു. 

അനുബന്ധ വാര്‍ത്തകള്‍

Next Article