35 കിലോ കഞ്ചാവുമായി കായംകുളം സ്വദേശി പിടിയിൽ

എ കെ ജെ അയ്യര്‍
ശനി, 1 ജൂണ്‍ 2024 (18:10 IST)
പാലക്കാട്: 35 കിലോ കഞ്ചാവുമായി കായംകുളം സ്വദേശിയായ യുവാവിനെ പിടികൂടി. കായംകുളം സ്വദേശി അജിത്താണ് ഒലവക്കോട് റെയിൽവേ സ്റ്റേഷനിൽ വെച്ച് അറസ്റ്റിലായത്.
 
  ടാറ്റാ നഗർ എറണാകുളം എക്സ്പ്രസ് ട്രെയിനിൽ കടത്തിക്കൊണ്ട് വരികയായിരുന്നു കഞ്ചാവ്. ആന്ധ്രയിൽ നിന്നാണ് കഞ്ചാവ് കൊണ്ടു വന്നതെന്ന് പ്രതി സമ്മതിച്ചു.
 
 എക്സൈസ് എൻഫോഴ്സ്മെന്റ് സ്‌ക്വാഡ്, പാലക്കാട് ആർപിഎഫ്, പാലക്കാട് എക്സൈസ് ടീം എന്നിവരുടെ സംഘമാണ് യുവാവിനെ പിടികൂടിയത്. കഞ്ചാവ് കടത്തലിനു പിന്നിൽ ഉന്നതന്മാർ ഉണ്ടോ എന്നും അന്വേഷിച്ചു വരികയാണ്.

അനുബന്ധ വാര്‍ത്തകള്‍

Next Article