കെഎസ്ആര്‍ടിസി ബസില്‍ കഞ്ചാവുമായി യാത്ര; ഒറ്റപ്പന സ്വദേശി പിടിയില്‍

എ കെ ജെ അയ്യര്‍

ഞായര്‍, 26 മെയ് 2024 (10:27 IST)
ആലപ്പുഴ: കെ എസ് ആര്‍ ടി സി സൂപ്പര്‍ഫാസ്റ്റ് ബസില്‍ കഞ്ചാവുമായി യാത്രചെയ്ത ആളെ പോലീസ് പിടികൂടി. പുറക്കാട് ഒറ്റപ്പന സ്വദേശി പിടിയില്‍. പ്ലാസ്റ്റിക്ക് കവറിലും പേപ്പറില്‍ പൊതിഞ്ഞും സൂക്ഷിച്ച 1.200 കിലോഗ്രാം കഞ്ചാവാണ് ഇയാളില്‍നിന്ന് അമ്പലപ്പുഴ പൊലീസ് പിടികൂടിയത്.
 
തിരുവനന്തപുരത്തുനിന്ന് പാലക്കാട്ടേക്കുള്ള സൂപ്പര്‍ഫാസ്റ്റ് ബസില്‍ യാത്ര ചെയ്യവേയാണ് പൊലീസ് ഇയാളെ പിടികൂടുന്നത്. രഹസ്യവിവരം ലഭിച്ച പൊലീസ് കഴിഞ്ഞ ദിവസം രാവിലെ തോട്ടപ്പള്ളി സ്റ്റോപ്പില്‍ ബസ് നിര്‍ത്തിയപ്പോഴാണ് ഇയാളെ പിടികൂടിയത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍