പൊലീസ് വെടിവയ്പ്പ് നടത്തി വികസനപ്രവര്‍ത്തനങ്ങള്‍ ചെയ്യേണ്ട കാര്യം സര്‍ക്കാരിനില്ലെന്ന് മന്ത്രി ജി സുധാകരന്‍. വികസനപ്രവര്‍ത്തനങ്ങള്‍ അട്ടിമറിക്കാന്‍ ചിലര്‍ സ്ത്രീകളെയും കുട്ടികളെയും പരിചയായി ഉപയോഗിക്കുന്നു എന്നും അദ്ദേഹം കുറ്റപ്പെടുത്തി.
തളിപ്പറമ്പിലെ ദേശീയപാത നിര്‍മ്മാണവുമായി ബന്ധപ്പെട്ട സമരത്തെ പരാമര്‍ശിച്ചാണ് മന്ത്രി ഇങ്ങനെ പറഞ്ഞത്. ആ പ്രദേശവുമായി ബന്ധമൊന്നുമില്ലാത്തവരായിരുന്നു സമരത്തിന് പിന്നിലെന്നും സിംഗൂര്‍ ആവര്‍ത്തിക്കുമെന്ന മനഃപായസം ആരും ഉണ്ണേണ്ടെന്നും സുധാകരന്‍ പറഞ്ഞു.
വെടിവച്ചിട്ട് വികസനം നടത്തേണ്ട കാര്യം സര്‍ക്കാരിനില്ല. വികസന പ്രവര്‍ത്തനങ്ങള്‍ അട്ടിമറിക്കാന്‍ എന്തൊക്കെ ശ്രമങ്ങളുണ്ടായാലും അതിനെയെല്ലാം ഇച്ഛാശക്തിയോടെ നേരിട്ട് മുന്നോട്ടു പോകും - സുധാകരന്‍ വ്യക്തമാക്കി.