തട്ടിപ്പ് : അറബി അസൈനാർ പിടിയിൽ

Webdunia
ബുധന്‍, 3 ഓഗസ്റ്റ് 2022 (16:37 IST)
തൃശൂർ: നിരവധി പേരെ അറബിയിൽ നിന്ന് സഹായം വാങ്ങിത്തരാമെന്ന് പറഞ്ഞു വിശ്വസിപ്പിച്ചു കബളിപ്പിക്കുകയും അവരിൽ നിന്ന് പണം, സ്വർണ്ണം എന്നിവ തട്ടിയെടുക്കുകയും ചെയ്ത സംഭവത്തിൽ അറബി അസൈനാർ അറസ്റ്റിലായി. അരീക്കോട് സ്വദേശി നടുവത്ത് ചാലിൽ വീട്ടിൽ അസൈനാർ എന്ന 62 കാരനാണ് തൃശൂരിൽ പിടിയിലായത്.
 
സഹായം ആവശ്യമുള്ള സ്ത്രീകളെ ആദ്യം കണ്ടെത്തും. പിന്നീട്  ഇവരുടെ വിശ്വാസം പിടിച്ചുപറ്റി അറബിയെ കാണിക്കാനായി തൃശൂരിലുള്ള യതീംഖാനയിലേക്ക് പോകും. അവിടെ വച്ച് സ്ത്രീകൾ സ്വർണ്ണം ധരിച്ചിട്ടുണ്ടെങ്കിൽ സഹായം കിട്ടില്ലെന്ന്‌ പറഞ്ഞ ശേഷം അത് ഊരി വാങ്ങും. പിന്നീട് കടന്നുകളയും ഇതായിരുന്നു രീതി.
 
പെരിന്തൽമണ്ണ സ്വദേശിനി സുഹറ എന്ന സ്ത്രീയുടെ പരാതിയിലാണ് ഇയാൾ പിടിയിലായത്. സുഹറ നഗരസഭയിൽ വീടിനു അപേക്ഷ നൽകാൻ പോകുന്നത് കണ്ട അസൈനാർ കോട്ടയ്ക്കലിലുള്ള അറബിയിൽ നിന്ന് സഹായം വാങ്ങിത്തരാമെന്നു പറഞ്ഞു വിശ്വസിപ്പിച്ചു.  ഇത്തരത്തിലാണ് സുഹറയെയും വിളിച്ചുവരുത്തി രണ്ടായിരം രൂപയും രണ്ടര പവന്റെ സ്വർണ്ണ ആഭരണങ്ങളും വാങ്ങി മുങ്ങിയത്.
 
രണ്ടു വർഷമായി ഇയാൾ പല തവണ മൊബൈൽ നമ്പർ മാറ്റി മുങ്ങി നടക്കുകയായിരുന്നു. ഇയാൾക്കെതിരെ മലപ്പുറം, പാലക്കാട് കാസർകോട് ജില്ലകളിൽ സമാന രീതിയിലുള്ള കേസുകളുണ്ട്. 

അനുബന്ധ വാര്‍ത്തകള്‍

Next Article