ഹര്‍ ഘര്‍ തിരംഗ: വീടുകളില്‍ ഉയര്‍ത്താന്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ 50 ലക്ഷം ദേശീയ പതാകകള്‍ ഒരുങ്ങുന്നു

സിആര്‍ രവിചന്ദ്രന്‍
ബുധന്‍, 3 ഓഗസ്റ്റ് 2022 (16:29 IST)
ഹര്‍ ഘര്‍ തിരംഗയുടെ ഭാഗമായി സംസ്ഥാനത്തെ വീടുകളില്‍ ഉയര്‍ത്താന്‍ കുടുംബശ്രീയുടെ നേതൃത്വത്തില്‍ 50 ലക്ഷം ദേശീയ പതാകകള്‍ ഒരുങ്ങുന്നു. ഓഗസ്റ്റ് 13 മുതല്‍ 15 വരെ വീടുകളിലും വിദ്യാഭ്യാസ സ്ഥാപനങ്ങളിലും സര്‍ക്കാര്‍, അര്‍ധ സര്‍ക്കാര്‍ സ്ഥാപനങ്ങളിലും ഈ പതാകകള്‍ പാറിപ്പറക്കും. കുടുംബശ്രീക്കു കീഴിലുള്ള 700ഓളം തയ്യല്‍ യൂണിറ്റുകളിലെ നാലായിരത്തോളം അംഗങ്ങള്‍ പതാക തയാറാക്കുന്ന തിരക്കിലാണ്.
 
ഏഴു വ്യത്യസ്ത അളവുകളില്‍ ഫ്‌ളാഗ് കോഡ് മാനദണ്ഡപ്രകാരം 3:2 എന്ന അനുപാതത്തിലാണു ദേശീയ പതാകകള്‍ നിര്‍മിക്കുന്നത്. 20 മുതല്‍ 120 രൂപ വരെയാണു വില. സ്‌കൂളുകള്‍ക്ക് ആവശ്യമായ പതാകകളുടെ എണ്ണം സ്‌കൂള്‍ അധികൃതരും സ്‌കൂള്‍ വിദ്യാര്‍ഥികള്‍ ഇല്ലാത്ത വീടുകളിലേക്ക് ആവശ്യമായ പതാകകളുടെ എണ്ണം തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളും അറിയിക്കുന്നതനുസരിച്ച് ജില്ലാ കുടുംബശ്രീ മിഷനുകളുടെ നേതൃത്വത്തിലാണു പതാക നിര്‍മാണം. കുടുംബശ്രീ ജില്ലാ മിഷന്‍ കോ-ഓര്‍ഡിനേറ്റര്‍മാര്‍ക്കാണു പ്രവര്‍ത്തനങ്ങളുടെ ഏകോപന ചുമതല.

അനുബന്ധ വാര്‍ത്തകള്‍

Next Article