ഫ്രാങ്കോയ്ക്ക് പിന്തുണയുമായി പാലാ മെത്രാൻ; ജെയിലിലെത്തി ഫ്രാങ്കോയെ സന്ദർശിച്ചു

Webdunia
ചൊവ്വ, 25 സെപ്‌റ്റംബര്‍ 2018 (15:09 IST)
കന്യാസ്ത്രീയെ പീഡിപ്പിച്ച കേസില്‍ റിമാന്‍ഡിൽ കഴിയുന്ന ബിഷപ്പ് ഫ്രാങ്കോ മുളക്കലിന് പിന്തുണയുമായി പാല ബിഷപ്പ്. പാല സബ്ജെയിലെത്തി ബിഷപ്പ് ജോസഫ് കല്ലറങ്ങാട്ട് ഫ്രാങ്കോയെ സന്ദർശിച്ചു. ചൊവ്വാഴ്ച ഉച്ചയ്ക്ക് ഒരു മണിയോടെയാണ് സഹായമെത്രാന്‍ ജേക്കബ് മുരിക്കനൊപ്പം കല്ലറങ്ങാട്ട് ഫ്രാങ്കോയെ സന്ദർശിക്കാനെത്തിയത്.
 
ജയില്‍ ഉദ്യോഗസ്ഥരുടെ സാന്നിധ്യത്തിൽ 15 മിനിട്ടോളം ഇരുവരും സംസാരിച്ചു. അതേസമയം ഫ്രാങ്കോ മുളക്കലിന് ലൈംഗിക ശേഷിയുണ്ടെന്ന് പരിശോധനയിൽ തെളിഞ്ഞു. കോട്ടയം മെഡിക്കൽ കോളേജിൽ നടന്ന പരിശോധനയുടെ പ്രാഥമിക റിപ്പോർട്ട് മെഡിക്കൽ കോളേജിലെ ഫോറൻസിക് ഡോക്ടർ ജെയിംസ് കുട്ടി അന്വേഷണ സംഘത്തിന് കൈമാറി.  
 
ഫ്രാങ്കോ മുളക്കലിനെതിരെ കൂടുതൽ തെളിവുകൾ ശേഖരിക്കാനുള്ള പരിശ്രമത്തിലാണ് പൊലീസ്. ഇതിന്റെ ഭാഗമായി. അടുത്ത ആഴ്ച അന്വേഷണ സംഘം ജലന്ധറിലെത്തി പരിശോധന നടത്തും. സംഭവം നടന്ന സമയത്ത് ഫ്രാങ്കോ ഉപയോഗിച്ചിരുന്ന വസ്ത്രങ്ങളും മൊബൈൽ ഫോണും കണ്ടെത്താനാവുമെന്നാണ് പൊലീസ് പ്രതിക്ഷിക്കുന്നത്.

അനുബന്ധ വാര്‍ത്തകള്‍

Next Article