ഏത്രയും വേഗം കേസിൽ കുറ്റപത്രം സമർപ്പിക്കുന്നതിനുള്ള തയ്യാറെടുപ്പിലാണ് പൊലീസ്. അതേസമയം പീഡനത്തിനിരയായ കന്യാസ്ത്രീയുടേ ചിത്രം പുറത്തുവിട്ടതിന് മിഷണറീസ് ഓഫ് ജീസസ് പി ആർ ഒ, സിസ്റ്റർ അമലക്ക് പൊലീസ് നോട്ടീസ് നൽകി. ഒരാഴ്ചക്കുള്ളിൽ കുറവിലങ്ങാട് പൊലീസിനുമുന്നിൽ ഹാജരാവാനാണ് നോട്ടീസ്. കന്യാസ്ത്രീകളെ സ്വാധീനിക്കൻ ശ്രമിച്ച കേസിൽ ഫാദർ എർത്തയിലിനോട് വീണ്ടും ഹാജരാവാൻ പൊലീസ് ആവശ്യപ്പെട്ടിട്ടുണ്ട്.