കന്യസ്ത്രീയെ ബിഷപ്പ് പീഡനത്തിനിരയാക്കിയതായി കണ്ടെത്തിയതായും ഫ്രാങ്കോ മുളക്കലിന്റെ അറസ്റ്റ് ഉടൻ രേഖപ്പെടുത്തുമെന്നും അന്വേഷണ ഉദ്യോഗസ്ഥൻ കോട്ടയം എസ് പി ഹരിശങ്കർ. അറസ്റ്റിനായുള്ള പ്രവർത്തനങ്ങൾ പുരോഗമിക്കുകയാണ്. എന്നാൽ അറസ്റ്റ് എപ്പോൾ രേഖപ്പെടുത്തുമെന്ന കാര്യം എസ് പി വ്യക്തമാക്കിയിട്ടില്ല.
മൂന്നു ദിവസത്തെ ചോദ്യംചെയ്യലിനൊടുവിലാണ് ഫ്രാങ്കോ മുലക്കലിനെ അറസ്റ്റ് ചെയ്യാനുള്ള തീരുമാനത്തിലേക്ക് അന്വേഷണം സംഘം എത്തിച്ചേർന്നത്. കന്യാസ്ത്രീ പരാതിയിൽ ആരോപിച്ചിരിക്കുന്ന കാര്യങ്ങൾ സഹചര്യങ്ങളുടെ അടിസ്ഥനത്തിൽ സത്യമാണെന്ന് പൊലീസ് കണ്ടെത്തിയതിനെ തുടർന്നാണ് ബിഷപ്പിണ്ടെ അറസ്റ്റ് രേഖപ്പെടുത്താൻ തീരുമാനിച്ചത്.
അറസ്റ്റ് അനിവാര്യമാണെന്ന് അന്വേഷണ സംഘം ബിഷപ്പിനെ നേരത്തെ തന്നെ അറിയിച്ചിരുന്നു. ഇതിനെ തുടർന്ന്. ഇടക്കാല ജാമ്യത്തിനായി ഫ്രാങ്കോ മുളക്കലിന്റെ അഭിഭാഷകൻ ശ്രമം ആരംഭിച്ചിരുന്നു. എന്നാൽ ഇതൊന്നും ഭിഷപ്പിന് തുണയായില്ല. വെള്ളിയാഴ്ച രാത്രി അറസ്റ്റ് രേകപ്പെടുത്തി സനിയാഴ്ചയോടെ കോടതിയിൽ ഹാജരാക്കാനാണ് പൊലിസ് ഉദ്ദേശിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ.