മുംബൈ: കന്യാസ്ത്രീയെ ലൈംഗിക പീഡനത്തിനിരയാക്കിയതായി ആരോപണം നേരിടുന്ന ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളക്കൽ സ്ഥാനമൊഴിയണമെന്ന് മുംബൈ അതിരൂപത. ഭിഷപ്പ് സ്ഥാനത്തുനിന്നും മാറിനിൽക്കുന്നതാണ് ഉചിതമെന്നും വിവാദം സഭയുടെ യശ്ശസിന് വലിയ കളങ്കമുണ്ടാക്കിയെന്നും മുംബൈ അതിരൂപത വ്യക്തമാക്കി.
ഫ്രാങ്കോ മുളക്കൽ നേരത്തെ തന്നെ സ്ഥാനമൊഴിയേണ്ടതായിരുന്നു എന്ന് കേരള റീജണൽ ലാറ്റിൻ കാതൊലിക് കൌൺസിലും നേരത്തെ വ്യക്തമാക്കിയിരുന്നു. ബിഷപ്പിന്റെ നടപടികൾ ശരിയല്ല. അന്വേഷണത്തോട് തുടക്കത്തിൽ തന്നെ സഹകരിച്ചിരുന്നെങ്കിൽ ഇത്രയും വിവാദങ്ങക്ക് ഉണ്ടാകുമായിരുന്നില്ല എന്നും ലാറ്റിൻ കാതോലിക കൌൺസിൽ പുറത്തിറക്കിയ വാർത്താ കുറിപ്പിൽ വ്യക്തമാക്കിയിരുന്നു.