ശമ്പളം തരില്ലെന്നുപറയാൻ ചമ്മലുണ്ടാകും അതിനു സമരം വേണോയെന്ന് ധനമന്ത്രി തോമസ് ഐസക്

ബുധന്‍, 12 സെപ്‌റ്റംബര്‍ 2018 (17:19 IST)
സംസ്ഥാനം നേരിട്ട കടുത്ത പ്രളയക്കെടുതിയെ മറികടക്കാൻ സർക്കാർ ഉദ്യോഗസ്ഥർ ഒരു മാസത്തെ ശമ്പളം നൽകണം എന്ന ഉത്തരവിനെതിരെ സമരം ചെയ്ത പ്രതിപക്ഷ സംഘനകളെ പരിഹസിച്ച് ധനമന്ത്രി തോമസ് ഐസക്. ശമ്പളം തരില്ല എന്നു പറയാൻ ചമ്മലുണ്ടാകും അതിന്റെ പേരിൽ സമരവും പ്രതിശേധവുമൊക്കെ വേണോ എന്ന് തോമസ് ഐസക് ചോദിച്ചു. അടിസ്ഥാനം ശമ്പളം മാത്രം നൽകിയ 2002ലെ കാര്യം സമരം ചെയ്യുന്നവർ മറക്കരുതെന്നും തോമസ് ഐസക് വ്യക്തമാക്കി.
 
പ്രളയത്തിന്റെ ദുരിതാശ്വാസ  പ്രവർത്തനങ്ങൾക്കായി സർക്കാർ ജീവനക്കാർ ഒരു മാസത്തെ ശമ്പളം ഒരുമിച്ചോ പത്തു തവണകളായോ നൽകണം എന്ന് സർക്കാർ ഉത്തരവ് പുറത്തിറക്കിയിരുന്നു. ശമ്പളം നൽകാൻ താൽ‌പര്യമില്ലാത്തവർക്ക് അത് പ്രസ്ഥാവനായി എഴുതി നൽകിയാൽ ശമ്പളം നൽകുന്നതിൽ നിന്നും ഒഴിവാക്കാം എന്നും ഉത്തരവിൽ വ്യക്തമാക്കിയിരുന്നു. ഇതിനെതിരെയാണ് പ്രതിപക്ഷ സംഘടനകൾ സമരം നടത്തിയത്. 

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍