കണ്ണൂരിൽ സി പി എം പ്രവർത്തകന് വെട്ടേറ്റു; പിന്നിൽ ആർ എസ് എസ് എന്ന് ആരോപണം
ബുധന്‍, 12 സെപ്‌റ്റംബര്‍ 2018 (15:21 IST)
കണ്ണൂർ: നടുവിൽ സി പി എം പ്രവർത്തകനും മത്സ്യത്തൊഴിലാളിയുമായ പ്രജീഷിന് വെട്ടേറ്റു. ബുധനാഴ്ച രാത്രി നടുഇവിൽ ടൌണിലാണ് സംഭവം ഉണ്ടായത്. ടൊണിൽ മീൻ വിൽക്കുകയായിരുന്ന പ്രജീഷിനെ ഒരു സംഘം ആളുകൾ ഇരുമ്പു ദണ്ഡും വടിവാളുകളും ഉപയോഗിച്ച ആക്രമിക്കുകയയിരുന്നു.
ആക്രമണത്തിൽനിന്നും രക്ഷപ്പെടാനായി പ്രജീഷ് സ്ഥാലത്തു നിന്നും ബൈക്കിൽ രക്ഷപ്പെട്ടെങ്കിലും സംഘം പിന്തിടുർന്നെത്തി വെട്ടിപ്പരിക്കേൽപ്പിക്കുകയായിരുന്നു. തലക്കും പുറത്തും വെട്ടേറ്റ പ്രജീഷിനെ തളിപ്പറമ്പ് സഹകരണ ആശുപത്രിയിൽ പ്രവേശിപ്പിച്ചിരിക്കുകയാണ്.
ആർ എസ് എസ് പ്രവർത്തകരാണ് അക്രമത്തിനു പിന്നിൽ എന്ന് സി പി എം ആരോപിച്ചു. സ്ഥലത്ത് സംഘർഷ സാധ്യത കണക്കിലെടുത്ത് പൊലീസ് ക്യാമ്പ് ചെയ്യുന്നുണ്ട്.