ചോദ്യം ചെയ്യലിന് നേരിട്ട് ഹാജരാവണം; ഫ്രാങ്കോ മുളക്കലിന് അന്വേഷണ സംഘം നോട്ടീസ് അയക്കും

Webdunia
ചൊവ്വ, 11 സെപ്‌റ്റംബര്‍ 2018 (20:10 IST)
ബിഷപ്പിനെതിരാ‍യ കന്യാസ്ത്രിയുടെ പീഡന പരാതിയിൽ ജലന്ധർ ബിഷപ്പ് ഫ്രാങ്കോ മുളക്കലിനെ വിളിച്ചുവരുത്തി ചോദ്യം ചെയ്യും. നേരിട്ട് ഹാജരാവണമെന്നുകാട്ടി അന്വേഷണ സംഘം ബിഷപ്പിന് നോട്ടീസ് അയക്കും. കൊച്ചിയിൽ ബുധനാഴ്ച ചേരുന്ന ഉന്നതതല യോഗത്തിൽ ഇക്കാര്യത്തിലാവും ഇക്കാര്യത്തിൽ അന്തിമ തീരുമനം കൈക്കൊള്ളുക 
 
വ്യാഴാഴ്ച തന്നെ ബിഷപ്പിന് നോട്ടീസ് അയച്ചേക്കും എന്നാണ് സൂചനകൾ. കേസിൽ മൊഴികൾ ലഭിച്ചിട്ടും ബിഷപ്പിനെ അറസ്റ്റ് ചെയ്യാത്തതിൽ സർക്കാരും പൊലീസും പ്രതിക്കൂട്ടിൽ നിൽക്കുന്ന സാഹചര്യത്തിലാണ് നടപടി. അതേസമയം അന്വേഷണത്തോട് താൻ പൂർണമായും സഹകരികുമെന്ന് ഫ്രാങ്കോ മുളക്കൽ ഒരു ദേശീയ ചാനലിനു നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി. 
 
ബ്ലാക്ക്മെയിലിംഗാണ് കന്യസ്ത്രിയുടെ ലക്ഷ്യം. കന്യാസ്ത്രീകള്‍ക്ക് സമരം ചെയ്യാനുള്ള സ്വാതന്ത്ര്യം ഉണ്ട്. എന്നാൽ കന്യാസ്ത്രീകളെ മുന്നിൽ നിർത്തി സഭയെ തകർക്കാനുള്ള ശ്രമങ്ങളാണ് ഇപ്പോൾ നടക്കുന്നതെന്നും ഫ്രാങ്കോ മുളക്കൽ പറഞ്ഞിരുന്നു. 

അനുബന്ധ വാര്‍ത്തകള്‍

Next Article