വീണ്ടും ഭക്ഷ്യവിഷബാധ; കാസര്‍ഗോഡ് കുഴിമന്തി കഴിച്ച പെണ്‍കുട്ടി മരിച്ചു

Webdunia
ശനി, 7 ജനുവരി 2023 (09:48 IST)
ഭക്ഷ്യ വിഷബാധയേറ്റ് കേരളത്തില്‍ വീണ്ടും മരണം. കാസര്‍ഗോഡ് തലക്ലായിലെ അഞ്ജുശ്രീ പാര്‍വതിയാണ് മരിച്ചത്. കാസര്‍ഗോട്ടെ ഹോട്ടലില്‍ നിന്ന് ഓണ്‍ലൈനില്‍ വരുത്തിച്ച കുഴിമന്തി കഴിച്ചതോടെ ശാരീരിക അസ്വസ്ഥത ആരംഭിക്കുകയായിരുന്നു. തുടര്‍ന്ന് ഗുരുതരാവസ്ഥയിലായ പെണ്‍കുട്ടി മംഗളൂരുവിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയുമ്പോഴാണ് മരിച്ചത്. ബന്ധുക്കള്‍ മേല്‍പ്പറമ്പ് പൊലീസില്‍ പരാതി നല്‍കി. 

Read Here: Food Poison: കൊടും വില്ലനാകുന്ന മയോണൈസ്; കേരളത്തില്‍ കൈകാര്യം ചെയ്യുന്നത് അശ്രദ്ധയോടെ !
 
അതേസമയം പെണ്‍കുട്ടി ഭക്ഷ്യവിഷബാധയേറ്റ് മരിച്ച സംഭവത്തില്‍ ആരോഗ്യവകുപ്പ് മന്ത്രി വീണ ജോര്‍ജ് അന്വേഷണത്തിനു ഉത്തരവിട്ടു. ഇതുസംബന്ധിച്ച് അടിയന്തരമായി അന്വേഷിച്ച് റിപ്പോര്‍ട്ട് നല്‍കാന്‍ ഭക്ഷ്യസുരക്ഷാ കമ്മിഷണര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. 
 

അനുബന്ധ വാര്‍ത്തകള്‍

Next Article