സ്വർണാഭരണ ശാലയിൽ നിന്ന് സ്വർണ്ണം തട്ടിയെടുത്ത അതിഥി തൊഴിലാളി പിടിയിൽ

എ കെ ജെ അയ്യര്‍

വെള്ളി, 6 ജനുവരി 2023 (19:30 IST)
കോയമ്പത്തൂർ : സ്വർണാഭരണ ശാലയിൽ നിന്ന് സ്വർണ്ണം തട്ടിയെടുത്ത അതിഥി തൊഴിലാളി പിടിയിലായി. ബംഗാളിലെ കുഷ്ഡുല എന്ന 22 കാരനാണ് പിടിയിലായത്. കോയമ്പത്തൂരിലെ ടി.കെ.സ്ട്രീറ്റിലെ ആഭരണ നിർമ്മാണ യൂണിറ്റിൽ ജോലി ചെയ്തിരുന്ന ഇയാളെ ബംഗാളിൽ നിന്നാണ് പിടികൂടിയത്.

ഇയാൾക്കൊപ്പം ഉണ്ടായിരുന്ന ബംഗാളിലെ ബാബു സോനാ സാമന്തർ, ഷർമാർ എന്നിവരെ പിടികൂടാനുണ്ട്. നവംബർ മൂന്നാം തീയതി രമേശ് ബാബു എന്നയാൾ ആഭരണം നിർമ്മിക്കാനായി 327 ഗ്രാം സ്വര്ണക്കട്ടി ബാബു സോനാ സാമന്തറിനു നൽകിയിരുന്നു. എന്നാൽ അഞ്ചാം തീയതി മുതൽ ഇയാളെയും കൂട്ടാളികളെയും കാണാതായതിനെ തുടർന്ന് പൊലീസിന് പരാതി നൽകുകയായിരുന്നു. തുടർന്നാണ് ഇയാളെ ബംഗാളിൽ നിന്ന് പിടികൂടിയത്.

വെബ്ദുനിയ വായിക്കുക

അനുബന്ധ വാര്‍ത്തകള്‍